Flash News

മൂന്നാറില്‍ വിദേശ മലയാളി കൈയേറിയ 27 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു



മൂന്നാര്‍: സ്വകാര്യ വ്യക്തി കൈയേറിയ 27 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. മൂന്നാര്‍-മാങ്കുളം റോഡില്‍ ലക്ഷ്മി എസ്‌റ്റേറ്റ് ഭാഗത്ത്, ജര്‍മനിയില്‍ താമസിച്ചുവരുന്ന കൊച്ചി സ്വദേശി കോട്ടൂര്‍ ജോളിപോള്‍, മകള്‍ ജെസി എന്നിവര്‍ കൈവശം വച്ചിരുന്ന ഭൂമിയാണ് ദേവികുളം തഹസില്‍ദാര്‍ പി കെ ഷാജിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തത്. ഇവിടെ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ആകെ കൈവശം വച്ചിരുന്ന 28 ഏക്കറില്‍ ഒരേക്കര്‍ ഭൂമിക്ക് ഇവരുടെ പക്കല്‍ പട്ടയമുള്ളതായി അധികൃതര്‍ പറഞ്ഞു. കല്ലറയ്ക്കല്‍ കോഫി എസ്‌റ്റേറ്റ് എന്ന പേരിലാണ് ഭൂമി കൈവശം വച്ചിരുന്നത്. വന്‍കിട കൈയേറ്റങ്ങള്‍ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ആദ്യപടിയായാണ് ഭൂമി ഏറ്റെടുത്തത്. ജോളിപോളിന്റെ മകള്‍ ജെസിയാണ് ഒരേക്കര്‍ പട്ടയഭൂമി ഇവിടെ വാങ്ങിയത്. ഭൂമിയുടെ പവര്‍ ഓഫ് അറ്റോര്‍ണി മകള്‍ പിതാവ് ജോളിപോളിന് നല്‍കി വിദേശത്തേക്കു മടങ്ങി. എന്നാല്‍, ഈ പട്ടയം മറയാക്കി പിതാവ് സമീപത്തെ സര്‍ക്കാര്‍ ഭൂമി കൈയേറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റവന്യൂ സംഘം ഉടമകള്‍ക്കു നോട്ടീസ് നല്‍കുന്നതിനായി എസ്‌റ്റേറ്റിലെത്തിയെങ്കിലും കൈപ്പറ്റാന്‍ ആരുമുണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it