Idukki local

മൂന്നാറില്‍ മേയാന്‍വിട്ട പശുക്കളെ കടുവ ആക്രമിച്ചു; ഒരെണ്ണം ചത്തു



മൂന്നാര്‍: എസ്‌റ്റേറ്റ് മേഖലയില്‍ കടുവ ഇറങ്ങി മേയാന്‍ വിട്ട രണ്ടു പശുക്കളെ ആക്രമിച്ചു. കണ്ണന്‍ ദേവന്‍ കമ്പനി നല്ലതണ്ണി ഗ്രൂപ്പ് പെരിയവരൈ എസ്‌റ്റേറ്റ് ആനമുടി ഡിവിഷനില്‍ താമസിക്കുന്ന സെല്‍വകുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ടു പശുക്കളെയാണ് തിങ്കളാഴ്ച്ച വൈകിട്ടോടെ കടുവ ആക്രമിച്ചത്്. ഫീല്‍ഡ് നമ്പര്‍ 17നു സമീപം മേയാന്‍ പോയതായിരുന്നു പശുക്കള്‍. മൂന്നര വയസുള്ള പശുവിനെ കടുവ കൊന്നു. ഏഴു വയസുള്ള പശു പരുക്കുകളോടെ കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് തൊഴുത്തില്‍ എത്തി. മേയാന്‍ പോയ പശുക്കള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വരുന്നതിനിടെയാണ് പരിക്കുകളോടെ പശു വീട്ടിലെത്തിയത്. മറ്റൊരു പശുവിനായി അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയതോടെ തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണ് പശു ചത്തു കിടക്കുന്നത് കണ്ടെത്തിയത്. മൂന്നാര്‍ സീനിയര്‍ വെറ്റനറി ഡോക്ടറും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.ഒന്നര മാസത്തിന് മുമ്പ്് ഇതേ ഡിവിഷനില്‍ മറ്റൊരു പശുവും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനകം സമീപത്തെ എസ്റ്റേറ്റുകളിലായി പത്തിലധികം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it