Flash News

മൂന്നാര്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാരിന് ആര്‍ജവമുണ്ടാവണം: എസ് ഡിപിഐ



കോഴിക്കോട്: മൂന്നാര്‍ ഭൂമി വിഷയത്തില്‍ വാദപ്രതിവാദങ്ങ ള്‍ ഒഴിവാക്കി അനധികൃത കൈയേറ്റക്കാരില്‍നിന്നു ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ സര്‍ക്കാര്‍ഭൂമി വിഷയം എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും കാമധേനുവിന്റെ ഗുണം ചെയ്യുന്നുണ്ട്. രാഷ്ട്രീയക്കാരും അവരുടെ ബിനാമികളും സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്ത് ഹെക്ടര്‍ കണക്കിന് ഭൂമി കൈവശം വച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇടതുപക്ഷ സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ കാലം റവന്യൂവകുപ്പ് ഭരിച്ച സിപിഐക്ക് മൂന്നാര്‍ ഭൂമി വിഷയത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ധാര്‍മികമായി കഴിയില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സിപിഐയും റവന്യൂമന്ത്രിയും പങ്കെടുക്കുന്നില്ലായെന്ന നിലപാട് അപഹാസ്യമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നിയമം നടപ്പാക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അവര്‍ക്കെതിരേ അസഭ്യങ്ങള്‍ ചൊരിഞ്ഞും ഭീഷണി മുഴക്കിയും തിണ്ണമിടുക്ക് കാണിക്കുന്ന നാട്ടില്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചാലും പ്രത്യേകിച്ചൊരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it