Flash News

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ശ്രമം : പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി



തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടമറിക്കാന്‍ ക്വാറി മാഫിയയും റിസോര്‍ട്ട് മാഫിയയും കൈയേറ്റമാഫിയയും ഭരണ, രാഷ്ട്രീയ നേതൃത്വവുമായി ഗൂഢാലോചന നടത്തി കലാപത്തീ പടര്‍ത്തുവാന്‍ ശ്രമിക്കുന്നതായി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആരോപിച്ചു. കേരളത്തിന്റെ കാലാവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഹൈറേഞ്ചിലെ ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കിമാറ്റി വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളെയും അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകളെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 341 ചതുരശ്ര മൈല്‍ അഥവാ രണ്ടുലക്ഷത്തി പതിനേഴായിരം ഏക്കര്‍ വിസ്തീര്‍ണവും 18 വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന സിഎച്ച്ആര്‍ റവന്യൂ ഭൂമി ആക്കുക വഴി 120 ക്വാറികളെയും 300ല്‍ അധികം റിസോര്‍ട്ടുകളെയും സംരക്ഷിക്കാനാണു ശ്രമിക്കുന്നത്. കൈയേറ്റക്കാരായ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് നിരവധി സര്‍ക്കാര്‍ പഠന റിപോര്‍ട്ടുകള്‍ വന്നിട്ടും ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 01.01.1977ന് മുമ്പ് കൈയേറിയിട്ടുള്ള 10,000 പേര്‍ക്ക് മാത്രമാണു പട്ടയം കൊടുക്കാനുള്ളത്്. 77നു ശേഷമുള്ള കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതിന് പകരം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ച് ഇനിയും കൈയേറാനിരിക്കുന്നവര്‍ക്കുകൂടി പട്ടയം കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു. മൂന്നാറിലും പരിസരങ്ങളിലുമുള്ള 18 പഞ്ചായത്തുകളിലായി 2000ല്‍ അധികം റിസോര്‍ട്ടുകളാണ് നിയമവിരുദ്ധമായി നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം പറഞ്ഞു.
Next Story

RELATED STORIES

Share it