thrissur local

മൂന്നരടി ഉയരമുള്ള നായകനും നായികക്കും സ്വീകരണം

ചാലക്കുടി: വെള്ളിയാഴ്ച റിലീസായ മൂന്നര എന്ന മലയാള സിനിമയിലെ മൂന്നരടി ഉയരമുള്ള നായകനും നായികക്കും ടോള്‍മെന്‍സ് സന്മനസ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ സ്വീകരണം നല്‍കി.
നായകന്‍ അറുമുഖന്‍ ആലപ്പുഴ, നായിക മഞ്ജു രാഘവന്‍ പാലക്കാട് എന്നിവര്‍ക്കാണ് ഉയരക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറ്ററുകളിലും സന്മനസ്സ് ഗ്രൂപ്പ് സ്വീകരണം ഒരുക്കുന്നുണ്ട്. എറണാകുളം സംഗീത തിയ്യറ്ററിലാണ് ആദ്യസ്വീകരണം നല്‍കിയത്.
മലായള ചലച്ചിത്രത്തില്‍ ആദ്യമായാണ് ഉയരകുറവുള്ളവര്‍ പ്രധാന വേഷം ചെയ്യുന്നത്. അത്ഭുതദീപ്, കുട്ടിയും കോലും, ഓര്‍ഡിനറി, മായാപുരി എന്നീ ചിത്രങ്ങളില്‍ അറുമുഖന്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ മഞ്ജുവിന്റെ ആദ്യചിത്രമാണ് മൂന്നരടി. സൂരജ് സജിയാണ് സംവിധായകന്‍. സൗത്ത് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ സന്മനസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ തുമ്പൂര്‍ ഷിബു കേരളത്തില്‍ ഏറ്റവും ഉയരമുള്ള ഏഴടിക്കാരന്‍ കമുറുദിന്‍ പാവര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് നായിക-നായകന്‍മാരെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it