kozhikode local

മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്് സാമൂഹിക മാറ്റത്തിന്; പി കെ കുഞ്ഞാലിക്കുട്ടി എംപി

കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് സാമൂഹിക മാറ്റത്തിന് വേണ്ടിയാണെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. തിരഞ്ഞെടുപ്പ് ജയം മാത്രം മുന്നില്‍ കണ്ടുള്ള ഉപരിപ്ലവ പ്രവര്‍ത്തനമല്ല ലീഗിന്റേെതന്നുംഅദ്ദേഹം പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ ‘വീണ പൂക്കള്‍ പരിമളം പരത്തുന്നു’ എന്ന ടി പി ചെറൂപ്പയുടെ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കെ റഹീം ഖത്തര്‍ പുസ്തകം ഏറ്റുവാങ്ങി. മുസ്‌ലിം ലീഗ് ചരിത്രം കൊല്ലക്രമത്തില്‍’ എന്ന പുസ്തകം  എം കെ നൗഷാദ് ബംഗളൂരുവിന് നല്‍കി ഇ ടി മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ബഷീര്‍ എംഎല്‍എ, സി മോയിന്‍കുട്ടി, ടി പി ചെറൂപ്പ, എന്‍ പി ഹാഫിസ് മുഹമ്മദ്, ഹസനുല്‍ ബന്ന, പി എം എ സലാം, എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it