Flash News

മുസ്‌ലിംകള്‍ക്കെതിരേ അധിക്ഷേപം; സൈനിക പരിശീലകന് തടവ്‌



വാഷിങ്ടണ്‍: യുഎസില്‍ സൈനിക പരിശീലനത്തിനിടെ മുസ്‌ലിംകളെ അധിക്ഷേപിച്ചു എന്ന കേസില്‍ പരിശീലകന് തടവുശിക്ഷ. പരിശീലകനായ ജോസഫ് ഫെലിക്‌സാണ് മുസ്‌ലിം ഉദ്യോഗാര്‍ഥികളോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടത്. സൗത്ത് കോരലിനയിലെ പാരിസ് ദ്വീപിലെ സൈനിക ക്യാംപില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികളെ ഫെലിക്‌സ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് പരാതി.  ഫെലിക്‌സ് മുസ്‌ലിം ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ഇസ്‌ലാംമതത്തെ അവഹേളിച്ചു സംസാരിക്കുന്ന ഫെലിക്‌സ് ക്യാംപിലെ തുണികള്‍ അലക്കുന്നതടക്കമുള്ള ജോലികള്‍ മുസ്‌ലിംകളെക്കൊണ്ട് ചെയ്യിച്ചതായും ലെഫ്റ്റനന്റ് കേണലും പ്രോസിക്യൂട്ടറുമായ ജോണ്‍ നോര്‍മാന്‍ അറിയിച്ചു. മുസ്‌ലിം ഉദ്യോഗാര്‍ഥികളെ ഫെലിക്‌സ് ഭീകരവാദികളെന്നും ഐഎസുകാരെന്നും ആക്ഷേപിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. വംശീയ അധിക്ഷേപം കാരണം മരണത്തിനു കീഴടങ്ങിയ മുസ്‌ലിം യുവാവിന്റെ കുടുംബത്തിന് 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.  മുസ്‌ലിംകളെ അധിക്ഷേപിച്ചുവെന്ന കേസില്‍ 2015 മുതല്‍ 20 സൈനിക പരിശീലകര്‍ക്കെതിരേക്കെതിരേ അന്വേഷണം നടത്തി . 13 പേര്‍ക്ക് ശിക്ഷ ലഭിച്ചു.
Next Story

RELATED STORIES

Share it