മുസ്‌ലിംകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലം

മുസ്‌ലിംകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലം
X
muslim

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് 2014-15 വര്‍ഷത്തിനിടയില്‍ ലഭിച്ചത് 128 പരാതികള്‍. ഇതില്‍ 113 എണ്ണത്തില്‍ തീരുമാനമെടുത്തപ്പോള്‍ 15 എണ്ണം പരിഗണനയിലാണെന്നും കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ഷിക റിപോര്‍ട്ട് പറയുന്നു.
സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മതപരമായ കാര്യങ്ങള്‍, കച്ചവട സംബന്ധമായ വിഷയങ്ങള്‍, വിദ്യാഭ്യാസം, ഭൂമിയിടപാടുകള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലാണ് പരാതികള്‍ ലഭിച്ചത്.
ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവയാണ്. 96 പരാതികളാണ് മുസ്‌ലിംകളില്‍ നിന്നു ലഭിച്ചത്. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ യഥാക്രമം 13ഉം 12ഉം പരാതികള്‍ സമര്‍പ്പിച്ചപ്പോള്‍ ബുദ്ധമതക്കാരില്‍ നിന്ന് ഒരു പരാതി മാത്രമാണു ലഭിച്ചത്.തലസ്ഥാന നഗരിയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനസൗകര്യ സാഹചര്യങ്ങള്‍ ദൂര്‍ബലമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്.
ആറു മുതല്‍ ഏഴു ലക്ഷം വരെ ജനസംഖ്യയുള്ള ഓഖ്‌ല പ്രദേശത്ത് ഡല്‍ഹി സര്‍ക്കാരിന്റെ ആറും ഡല്‍ഹി മുനിസിപ്പ ല്‍ കോര്‍പറേഷന്റെ പതിമൂന്നും സ്‌കൂളുകള്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമാണെന്നും കൂടുതല്‍ സ്‌കൂളുകള്‍ ആവശ്യമാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. മുസ്തഫാബാദ് പ്രദേശത്തെ സ്ഥിതി ഇതിനെക്കാള്‍ മോശമാണ്. രണ്ടായിരം മുതല്‍ ഏഴായിരം വരെ കുട്ടികള്‍ പഠിക്കുന്ന മൂന്നു സ്‌കൂളുകളാണ് ഇവിടെയുള്ളത്. ക്ലാസ് മുറികളുടെ അഭാവം കാരണം ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ വരാന്തയിലും മറ്റുമിരുന്നാണു പഠിക്കുന്നത്. ഇത് പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രദേശത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയാന്‍ സ്ഥലമില്ലാത്തതാണ് വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമെന്നും കമ്മീഷന്‍ നിരീക്ഷിക്കുന്നു. സ ര്‍ക്കാര്‍ നിയന്ത്രത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണവും സൗകര്യങ്ങളും ഓഖ്‌ലയിലും മുസ്തഫാബാദിലും തീര്‍ത്തും അപര്യാപ്തമാണ്.
ത്രിലോക്പുരി കലാപത്തി ല്‍ പോലിസ് സ്വീകരിച്ചത് പക്ഷപാതപരമായ നിലപാടാണെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു.ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങളെ കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലെ നാലു പള്ളികളാണ് ഒരു വര്‍ഷത്തിനിടയില്‍ അക്രമിക്കപ്പെട്ടത്.
ഡല്‍ഹിയില്‍ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും മെച്ചപ്പെടുത്താനും സമുദായ നേതാക്കളും ഡല്‍ഹി പോലിസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കമ്മീഷന്റെ ഇടപെടലുകള്‍ക്കു സാധിച്ചെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it