World

മുസ്സോളിനി പരാമര്‍ശം; ഫ്രഞ്ച്- ഇറ്റാലിയന്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത

ബ്രസ്സല്‍സ്: യൂറോപില്‍ മുസ്സോളിനിയുടെ ചെറിയ പതിപ്പുകള്‍ ഉദയംകൊള്ളുന്നുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ എക്കണോമിക്‌സ് അഫയേഴ്‌സ് കമ്മീഷണര്‍ പിയര്‍ മൊസ്‌കോവിസി. ഭാഗ്യവശാല്‍ യൂറോപില്‍ ഹിറ്റ്‌ലറെ പ്പോലുള്ള വലിയ ഏകാധിപതികളില്ല. എന്നാല്‍ മുസ്സോളിനിയെ പോലുള്ളവരുടെ ചെറിയ പതിപ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ടുതാനും- മുന്‍ ഫ്രഞ്ച് മന്ത്രി കൂടിയായ മൊസ്‌കോവിസി പറഞ്ഞു.
മൊസ്‌കോവിസിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറ്റലി രംഗത്തെത്തി. അന്താരാഷ്ട്ര തലത്തില്‍ കുറ്റങ്ങള്‍ ചെയ്യുന്ന മൊസ്‌കോവിസിയുടെ രാജ്യത്തെ (ഫ്രാന്‍സ്) വിമര്‍ശിക്കുന്നതിനു പകരം മറ്റുള്ളവര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലിബിയയില്‍ അടക്കം പലയിടത്തും അവര്‍ ബോംബാക്രമണങ്ങള്‍ നടത്തുന്നു. എന്നിട്ട് ഇറ്റലിക്കെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നു- ഇറ്റാലിയന്‍ മന്ത്രിയും ലിഗാ നോര്‍ഡ് പാര്‍ട്ടി നേതാവുമായ മറ്റിയോ സാല്‍വിനി പറഞ്ഞു. മൊസ്‌കോവിസിയുടെ പ്രസ്താവന ഇറ്റലിയിലെ പാര്‍ട്ടികളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ് നേതാവ് ല്യൂഗി ഡി മയ് വോ പ്രതികരിച്ചു.

Next Story

RELATED STORIES

Share it