Flash News

മുസ്ലീം വിരുദ്ധ പരാമര്‍ശം: ഇന്ത്യന്‍ സെലിബ്രിറ്റി ഷെഫിനെ ദുബയ് ഹോട്ടല്‍ പുറത്താക്കി

മുസ്ലീം വിരുദ്ധ പരാമര്‍ശം: ഇന്ത്യന്‍ സെലിബ്രിറ്റി ഷെഫിനെ ദുബയ് ഹോട്ടല്‍ പുറത്താക്കി
X
കോഴിക്കോട്: ഇന്ത്യക്കാരനായ സെലിബ്രിറ്റി ഷെഫ് അതുള്‍ കൊച്ചാറിനെ മുസ്ലീങ്ങളെയും ഇസ്ലാം മതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനെ തുടര്‍ന്ന് ദുബയ് ഹോട്ടല്‍ ജോലിയില്‍ നിന്ന് പുറത്താക്കി. ദുബയ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.



പ്രിയങ്കാ ചോപ്രയുടെ ക്വാണ്ടിക്കോയുടെ പുതിയ എപ്പിസോഡ് ഇന്ത്യക്കാരുടെ ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു. തുടര്‍ന്ന് എബിസി ചാനലും പ്രിയങ്കാ ചോപ്രയും മാപ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ 2000 വര്‍ഷമായി മുസ്ലീമുകളാല്‍ ടെററൈസ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ വികാരങ്ങളെ നിങ്ങള്‍ ബഹുമാനിക്കാത്തതില്‍ സങ്കടമുണ്ട്, നിങ്ങളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു എന്ന് പ്രിയങ്കാ ചോപ്രയുടെ ട്വീറ്റിന് അതുള്‍ മറുപടി നല്‍കി. ഈ ട്വീറ്റാണ് ജോലി നഷ്ടമാവാന്‍ കാരണമായത്. തനിക്ക് പിഴവ് സംഭവിച്ചുവെന്നു പറഞ്ഞ് അതുള്‍ മാപ്പ് അപേക്ഷ ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ ഹോട്ടല്‍ ഇത് പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it