Flash News

മുഷാര്‍ വിഭാഗക്കാര്‍ക്ക് സോപ്പ് വിതരണം ചെയ്ത സംഭവം ; ആദിത്യനാഥിന് 16 മീറ്റര്‍ നീളമുള്ള സോപ്പ് അയച്ചു പ്രതിഷേധിക്കും

മുഷാര്‍ വിഭാഗക്കാര്‍ക്ക് സോപ്പ്   വിതരണം  ചെയ്ത   സംഭവം ; ആദിത്യനാഥിന് 16 മീറ്റര്‍ നീളമുള്ള സോപ്പ് അയച്ചു പ്രതിഷേധിക്കും
X
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16 മീറ്റര്‍ നീളമുള്ള സോപ്പ് നിര്‍മിച്ച് അയച്ച് പ്രതിഷേധിക്കുമെന്ന്്് ദലിത് സംഘടനയായ ഡോക്ടര്‍ അംബേദ്കര്‍ വചന്‍ പ്രതിബന്ധ്. ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞവാരം ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ മുഷാര്‍ വിഭാഗക്കാര്‍ക്കിടയില്‍ ജില്ലാ ഭരണകൂടം സോപ്പും പെര്‍ഫ്യൂമും ഷാമ്പുവും വിതരണം ചെയ്തത് വിവാദമായിരുന്നു.  നിങ്ങളുടെ ദുര്‍ഗന്ധം മാറ്റിയതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാന്‍ പാടുളളൂ എന്നു പറഞ്ഞായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ സോപ്പ്് വിതരണം. സോപ്പും ഷാംപുവും പെര്‍ഫ്യൂമും  ഉപയോഗിച്ച ശേഷം മാത്രമേ മന്ത്രിയെ കാണാനെത്താവൂ എന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പായി വൃത്തിയാവാന്‍ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു സോപ്പ്് വിതരണം. ഇതില്‍ പ്രതിഷേധിച്ചാണ്് പുതുതായി രൂപീകരിച്ച ദലിത് സംഘടനയായ ഡോക്ടര്‍ അംബേദ്കര്‍ വചന്‍ പ്രതിബന്ധ് മുഖ്യമന്ത്രിക്ക് കുളിക്കാനായി സോപ്പ് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്്. ദലിതരെ കാണുന്നതിനു മുമ്പായി സ്വയം വൃത്തിയാവാനാണ് മുഖ്യമന്ത്രിക്ക് സോപ്പ് അയച്ചുകൊടുക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ അദ്ദേഹത്തിനുള്ളിലെ ജാതിചിന്തയെയാണ് വെളിവാക്കുന്നതെന്നും അതിനാല്‍ ശുദ്ധീകരിക്കേണ്ടത് ആദിത്യനാഥിന്റെ  മനസ്സിനെയാണെന്നും അവര്‍ വ്യക്തമാക്കി. ദലിത് അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നവ്‌സര്‍ജന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കീറിത്ത് റാത്തോഡും കാന്തിലാല്‍ പര്‍മാറുമാണ് അംബേദ്കര്‍ വചന്‍ പ്രതിബന്ധിന് തുടക്കമിട്ടത്. ഈ മാസം ഒമ്പതാം തിയ്യതി അഹ്മദാബാദില്‍ നടക്കുന്ന പൊതുയോഗത്തില്‍ വച്ച് സോപ്പ് പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിക്കു അയച്ചുകൊടുക്കകയെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാല്‍മികി സമുദായാംഗമായ സ്ത്രീയായിരിക്കും സോപ്പ് നിര്‍മിക്കുകയെന്നും അവര്‍ അറിയിച്ചു. ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കായി  പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.  പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി എസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതും പിന്നീട് തിരിച്ചുകൊണ്ടുപോയതും വിവാദമായിരുന്നു. കുശിനഗറില്‍ യോഗിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍   ശൗചാലയങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുകയും റോഡ് വൃത്തിയാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it