മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമാ കരാറില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാട് വിഷയത്തില്‍ റിലയന്‍സിനെതിരേ വീണ്ടും ആരോപണം. റഫേല്‍ കരാറിനായി ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയുടെ സിനിമനിര്‍മാണത്തിന് റിലയന്‍സ് സാമ്പത്തികസഹായം നല്‍കിയതായുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
റഫേല്‍ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ഒലാന്ദയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷനലും സിനിമനിര്‍മാണത്തിന് ധാരണയായത് എന്നാണ് റിപോര്‍ട്ട്.
റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി 2016 ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഫ്രാന്‍സ്വ ഒലാന്ദയും നരേന്ദ്രമോദിയും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് രണ്ടുദിവസം മുമ്പാണ് സിനിമനിര്‍മാണത്തിന് കരാറായത്.
അതിനുശേഷമാണ് ഡസോട്ട് ഏവിയേഷനുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 59,000 കോടി രൂപയുടെ റേഫല്‍ കരാറില്‍ ഏര്‍പ്പെട്ടത്.
സെര്‍ജി ഹസ്സാനവിസ് സംവിധാനം ചെയ്ത ടു ദി ടോപ്പ് എന്ന ചിത്രം 2017 ഡിസംബര്‍ 20നാണ് റിലീസ് ചെയ്തത്. ഡസോട്ട് ഏവിയേഷന്‍ ചെയര്‍മാനും അനില്‍ അംബാനിയും ചേര്‍ന്ന് ഡസോട്ട് എയ്‌റോ സ്‌പേസിന്റെ നിര്‍മാണ പ്ലാന്റിന് നാഗ്പൂരില്‍ ശിലയിട്ട് എട്ട് ആഴ്ചയായപ്പോഴായിരുന്നു സിനിമയുടെ റിലീസ്.



Next Story

RELATED STORIES

Share it