മുന്‍ കരസേനാ മേധാവി ജന. കെ വി കൃഷ്ണറാവു അന്തരിച്ചു

ന്യൂഡല്‍ഹി: 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ച മുന്‍ കരസേനാ മേധാവി ജനറല്‍ കെ വി കൃഷ്ണറാവു(92) അന്തരിച്ചു. ജമ്മുകശ്മീരില്‍ സംഘര്‍ഷം രൂക്ഷമായ വേളയില്‍ ആ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. നാല് പതിറ്റാണ്ടിലേറെ സൈനിക സേവനം നിര്‍വഹിച്ച റാവു കരസേനയുടെ 14ാമത്തെ മേധാവിയായിരുന്നു.
1942 ആഗസ്ത് ഒമ്പതിനാണ് സേനയില്‍ ചേര്‍ന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബര്‍മ, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
1947ലെ പഞ്ചാബ് വിഭജനത്തിനുമുമ്പുള്ള സംഘര്‍ഷ കാലത്ത് പഞ്ചാബില്‍ സേവനമനുഷ്ഠിച്ചു. 1947 -48ല്‍ പാകിസ്താനെതിരായ യുദ്ധത്തിലും പങ്കെടുത്തു. 1949-51 കാലത്ത് നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ സ്ഥാപക ഇന്‍സ്ട്രക്റ്ററായിരുന്നു. റാവുവിന് വിശിഷ്ട സേവന പരമവിശിഷ്ട മെഡല്‍ ലഭിച്ചിട്ടുണ്ട്. 1981 ജൂണ്‍ ഒന്നിനാണ് കരസേന മേധാവിയായി നിയമിക്കപ്പെട്ടത്. 1983 ജൂലൈ വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1984 ജൂണ്‍ മുതല്‍ 1989 ജൂലൈ വരെ നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, മിസോറാം എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്നു റാവു.
റാവുവിന്റെ ദേഹവിയോഗത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, പിഡിപി നേതാവ് മെഹബൂബ മുഫ്തി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല അനുശോചിച്ചു.
Next Story

RELATED STORIES

Share it