മുന്നറിയിപ്പ് സംവിധാനങ്ങളില്ല; എസ് വളവില്‍ അപകടങ്ങള്‍ പെരുകുന്നു
BY Sumeera SMR18 May 2016 4:51 AM GMT
Sumeera SMR18 May 2016 4:51 AM GMT
കുമരംപുത്തൂര്‍: ദേശീയപാത 213 ല്‍ കല്ലടി ഹൈസ്കൂളിനും കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസിനും ഇടയിലുള്ള എസ് വളവില്‍ റോഡപകടങ്ങള്‍ പതിവാകുന്നു. ഇവിടെ മുന്നറിയിപ്പു സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.
വലിയ വളവായിട്ടും അത് സൂചിപ്പിക്കുന്ന യാതൊരുവിധ സിഗ്നല്‍ സംവിധാനങ്ങളുമില്ല. കല്ലടി കോളജിനു സമീപവും കുമരംപുത്തൂര്‍ സൊസൈറ്റി ജങ്ഷനിലുമുള്ള ഇറക്കങ്ങള്‍ അവസാനിക്കുന്നത് വളവിലാണ്. ഇരുവശത്തുനിന്നും വാഹനങ്ങള്‍ അമിതവേഗതയിലാണ് ഇവിടെയെത്തുന്നത്. വളവുതിരിഞ്ഞു വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാനാവാത്തതും അപകടത്തിനു കാരണമാകുന്നു.
കഴിഞ്ഞ ആഴ്ചയില്‍ വേനല്‍മഴയില്‍ റോഡുതെന്നി ടെമ്പോ കെഎസ്ആര്‍ടിസി ബസിലിടിച്ച് എതിര്‍വശത്തുള്ള പോസ്റ്റും തകര്‍ത്താണ് നിന്നത്. രണ്ടുമാസം മുമ്പും ഇവിടെ കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചിരുന്നു. ഇതുകൂടാതെ നിരവധി അപകടങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്.
ആവശ്യമായ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT