Flash News

മുത്ത്വലാഖ് നിരസിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രിംകോടതി

മുത്ത്വലാഖ് നിരസിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രിംകോടതി
X


ന്യൂഡല്‍ഹി: മുത്ത്വലാഖ് നിരസിക്കാന്‍ ഒരു സ്ത്രീക്ക് അവകാശം നല്‍കാന്‍ എന്തെങ്കിലും വഴികളുണ്ടോയെന്ന് സുപ്രീം കോടതി. മുസ്‌ലിം വിവാഹത്തില്‍ വധുവിനും വരനുമുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിവരിക്കുന്ന നികാഹ് നാമ എന്ന വിവാഹക്കരാര്‍ പരിഗണിക്കവെയാണ് ഇത്തരം ഒരു വ്യവസ്ഥ കൊണ്ടുവരാന്‍ സാധിക്കുമോയെന്ന് കോടതി അന്വേഷിച്ചത്. അതേസമയം, സുപ്രിംകോടതിയുടെത് നല്ല നിര്‍ദേശമാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന എല്ലാ തരത്തിലുള്ള വിവാഹമോചനങ്ങള്‍ കണക്കിലെടുത്താലും അതില്‍ മുത്ത്വലാഖ് വഴി 0.37ശതമാനം വിവാഹമോചനം മാത്രമേ നടക്കുന്നുള്ളൂവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. അതേസമയം, മുത്ത്വലാഖ് എന്നത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന നടപടിയാണെന്നും ഒരു ഭരണഘടനാ പ്രശ്‌നമാക്കി അതിനെ ഉയര്‍ത്തിയതുകൊണ്ടുവരുന്നത് കൊണ്ട് ഗുണമൊന്നുമില്ലെന്നും സിബല്‍ കോടതിയില്‍ പറഞ്ഞു.



[related]
Next Story

RELATED STORIES

Share it