Flash News

മുങ്ങിമരിച്ചതെന്ന് പ്രാഥമിക നിഗമനം; കണ്ണിനും ജനനേന്ദ്രിയത്തിനും പരിക്ക്

കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ മരണം വെള്ളത്തില്‍ വീണതു മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പുനലൂരിനടുത്ത് തെന്‍മല ചാലിയേക്കര തോട്ടില്‍ കണ്ടെത്തിയ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.
മര്‍ദനത്തില്‍ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഏറ്റിട്ടുണ്ട്. കെവിന്റെ ജനനേന്ദ്രിയത്തിലും കണ്ണിലും ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. ജനനേന്ദ്രിയം ചതച്ചിരിക്കുകയാണ്. ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഈ പരിക്കുകള്‍ മരണകാരണമല്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ റിപോര്‍ട്ട് ലഭിക്കൂ.
മര്‍ദിച്ച് വെള്ളത്തിലിട്ടതോ അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ വഴുതിവീണതോ ആകാമെന്ന സാധ്യതകളാണ് പോലിസ് മുന്നോട്ടുവയ്ക്കുന്നത്. സ്വാഭാവികമായ വീഴ്ചയില്‍ വെള്ളം കുടിച്ചാണോ മരിച്ചത്, അതല്ല കെവിനെ ബലമായി വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നോ എന്നറിയണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരേണ്ടതുണ്ട്.
Next Story

RELATED STORIES

Share it