Flash News

മുഖ്യമന്ത്രി ചൗഹാന്റെ ഉപവാസം നാടകം : കോണ്‍ഗ്രസ്



ഭോപാല്‍: മന്ദ്‌സൗര്‍ പോലിസ് വെടിവയ്പില്‍ മരിച്ചവരുടെ വീടുകള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസ്. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ നാടകമാണ് സെവന്‍സ്റ്റാര്‍ ഉപവാസമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ യാദവ് ആരോപിച്ചു. കര്‍ഷകര്‍ക്ക് ലാഭകരമായ വില നല്‍കണമെന്നും കര്‍ഷക വായ്പ വിടുതല്‍ രേഖകള്‍ ഒഴിവാക്കണമെന്നാരോപിച്ച് മുഖ്യമന്ത്രി ചൗഹാന്‍ ശനി മുതല്‍ ഉപവാസം ആരംഭിച്ചിരുന്നു. ഈ ഉപവാസത്തിനായി എല്ലാ ജില്ലകളില്‍ നിന്നും ആളുകളെ എത്തിക്കാന്‍ കലക്ടര്‍മാര്‍ ഒരുപാട് ബസ്സുകളും മറ്റും ഏര്‍പ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു. ഉപവാസത്തിനായി മുഖ്യമന്ത്രി അഞ്ചുകോടിയിലധികം ചെലവാക്കിയതായും കോണ്‍ഗ്രസ് ആരോപിച്ചു.
Next Story

RELATED STORIES

Share it