മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മെഡിക്കല്‍ ചെക്കപ്പിനും ചികില്‍സയ്ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു യാത്ര തിരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികില്‍സ തേടുന്നത്. ഭാര്യ കമലയും ഒപ്പമുണ്ട്. ഇന്നലെ പുലര്‍ച്ചെ 4.40നുള്ള ദുബയ് വിമാനത്തിലാണ് യാത്ര തിരിച്ചത്. ദുബയില്‍ നിന്നാണ് ന്യൂയോര്‍ക്കിലേക്ക് പോവുക. ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്ന മന്ത്രിസഭായോഗങ്ങളില്‍ ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറ്റവും മറ്റ് അടിയന്തരമായ കാര്യങ്ങളും ജയരാജന്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ചികില്‍സയ്ക്കുശേഷം മൂന്നാഴ്ച കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തുക. കഴിഞ്ഞമാസം നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെ തുടര്‍ന്നായിരുന്നു മാറ്റിയത്.

Next Story

RELATED STORIES

Share it