Flash News

മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗെയില്‍ സമരസമിതി;ജീവിക്കാന്‍ വേണ്ടിയാണ് സമരം

മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗെയില്‍ സമരസമിതി;ജീവിക്കാന്‍ വേണ്ടിയാണ് സമരം
X


[related] കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി സമരസമതി. തങ്ങള്‍ വികസന വിരോധികളല്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് സമരം നടത്തുന്നതെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു.  ഗെയില്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വികസന വിരോധികളുടെ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടാണ് സമരസമിതിയുടെ പ്രതികരണം.
നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്നും നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍പ്പുമായി ഒരു വിഭാഗം മുന്നോട്ടുവരുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ വികസനത്തിനായി ആസൂത്രണം ചെയ്ത പദ്ധതികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികല്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it