Flash News

മുഖ്യമന്ത്രിക്കെതിരെ സിപിഐ;മൂന്നാര്‍ വിഷയത്തില്‍ പിണറായി യോഗം വിളിച്ചത് ക്രെഡിറ്റ് തട്ടിയെടുക്കാന്‍

മുഖ്യമന്ത്രിക്കെതിരെ സിപിഐ;മൂന്നാര്‍ വിഷയത്തില്‍ പിണറായി യോഗം വിളിച്ചത് ക്രെഡിറ്റ് തട്ടിയെടുക്കാന്‍
X


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ രംഗത്ത്. മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത് കൈയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ ആരോപിച്ചു. കൈയേറ്റമൊഴിപ്പിക്കലിലെ സിപിഐ നിലപാടിന് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ട്. മൂന്നാര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട. കൈയ്യേറ്റമൊഴിപ്പിക്കലുമായി റവന്യൂവകുപ്പ് മുന്നോട്ട് പോകണം. വന്‍കിട കൈയേറ്റങ്ങള്‍ മാത്രമല്ല ചെറുകിട കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. മാണിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട.പൂര്‍ണമായും ഒറ്റപ്പെട്ട് നില്‍ക്കുന്ന മാണിയുമായി കൂട്ട് കൂടിയത് തെറ്റാണ്. മാണിയെ ഇടതു മുന്നണിയില്‍ എടുക്കുന്ന പ്രശ്‌നമില്ലെന്നും യോഗത്തില്‍ പറഞ്ഞു.
ഇടുക്കിയിലെയും മൂന്നാറിലെയും വന്‍കിട കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായിരുന്നു.
Next Story

RELATED STORIES

Share it