മുഖ്യമന്ത്രിക്കെതിരായ ആരോപണം കേരളം ലജ്ജിക്കുന്നു:പിണറായി വിജയന്
BY swapna en2 Dec 2015 3:15 PM GMT
swapna en2 Dec 2015 3:15 PM GMT
ദുബയ്; കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയുമായി ബന്ധപ്പെട്ട ബിജു രാധാകൃഷ്ണന്റെ ജുഡീഷ്യല്‍ കമ്മീഷന് നല്കിയ മൊഴി കേരളം ലജ്ജിക്കേണ്ട സ്ഥിതിയിലേക്കെത്തിയിരിക്കുകയാണന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. ദുബയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരികമായും ധാര്‍മ്മികമായും അഴുക്ക് ചാലില്‍ വീണ ഭരണ രാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമ്മീഷന് തെളിവെടുപ്പില്‍ പുറത്ത് വരുന്നത്. സാധാരണക്കാര്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്ത കാര്യങ്ങളാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ചും രണ്ട് മന്ത്രിമാരടക്കമുള്ള ഭരണ നേതൃത്തത്തിലെ ഉന്നതരെ കുറിച്ചും സ്ഫോടനാതമായ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്റെ ജീവന് അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം. ഇപ്പോള്‍ പുറത്ത് വരുന്ന വിഷയത്തില്‍ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ്സ് നേതൃത്തം ജനങ്ങളോട് വിശദീകരണം നല്‍കണം-പിണറായി പറഞ്ഞു.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT