Flash News

മുക്കത്ത് വീണ്ടും സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

മുക്കത്ത് വീണ്ടും സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്
X


  • പോലിസ് ഗ്രനേഡ് പൊട്ടിച്ച് ശേഷം സമരക്കാര്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍


  • ലാത്തിച്ചാര്‍ജ്, മര്‍ദ്ദനം, നൂറോളം പേര്‍ക്ക് പരിക്ക്


  • പന്ത്രണ്ടുമണിക്കൂറിന് ശേഷവും സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല


  • ഇന്നു രാവിലെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ മുക്കത്തേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു..

  • ഇന്നു രാവിലെ സംഘര്‍ഷത്തോടനുബന്ധിച്ച് കസ്റ്റഡിയിലായവരെ വിട്ടയക്കുന്നതിന് വേണ്ടി പോലീസ് സ്‌റ്റേഷനില്‍ സമരക്കാരും പോലിസുമായി ചര്‍ച്ച നടക്കുന്നതിനിടെ പുറത്ത് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു


കോഴിക്കോട് : ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തോടനുബന്ധിച്ച് മുക്കത്ത് വീണ്ടും സംഘര്‍ഷം.
ലാത്തിച്ചാര്‍ജിലും കല്ലേറിലും  മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയുണ്ടായ ലാത്തിച്ചാര്‍ജിലും പോലിസ് നടപടിയിലും പ്രതിഷേധിക്കുവാന്‍ മുക്കം പോലിസ് സ്റ്റേഷന് മുന്നിലെത്തിയ നാട്ടുകാരെ പോലിസ് വീണ്ടും ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it