Flash News

മുംബൈ സ്‌ഫോടനകേസ്: അബുസലീം ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാരെന്ന് ടാഡ കോടതി

മുംബൈ സ്‌ഫോടനകേസ്: അബുസലീം ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാരെന്ന് ടാഡ കോടതി
X


മുംബൈ: 1993 ലെ മുംബൈ സ്‌ഫോടന കേസില്‍ അബുസലീം ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് മുംബൈ പ്രത്യേക ടാഡ കോടതി. അബുസലീമിനെ കൂടാതെ മുസ്തഫ ദോസെ,കരീമുല്ല ഖാന്‍, ഫിറോസ് അബ്ദുല്‍ റഷീദ് ഖാന്‍, റിയാസ് സിദ്ദീഖി, താഹിര്‍ മര്‍ച്ചന്റ് എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ച മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം കോടതി ശരിവച്ചു. അതേസമയം, അബ്ദുല്‍ നാസര്‍ ഗയയെ കോടതി വെറുതെ വിട്ടു.
1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായി കണ്ടെത്തിയ യാക്കൂബ് മേമനെ രണ്ട് വര്‍ഷം മുന്‍പ് തൂക്കിലേറ്റിയിരുന്നു.
Next Story

RELATED STORIES

Share it