Flash News

മുംബൈ അപകടം : മരിച്ചവരില്‍ ഉപ്പള സ്വദേശിനിയും



ഉപ്പള: മുംബൈയില്‍ കഴിഞ്ഞ ദിവസം റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉപ്പള സ്വദേശിനി മരിച്ചു. ഉപ്പള സോങ്കാല്‍ ബളംകുടെയിലേ പരേതനായ മഹാബലഷെട്ടിയുടെ മകള്‍ സുജാത പി ആള്‍വ(52)യാണ് മരിച്ചത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനും മംഗളൂരു വാമഞ്ചൂര്‍ സ്വദേശിയുമായ ഭര്‍ത്താവ് പുരുഷോത്തമനൊപ്പം മുംബൈയിലാണ് സുജാത താമസം. വെള്ളിയാഴ്ച മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡിലെ മേല്‍പാലത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. മംഗളൂരു സ്വദേശിനി സുമലത ഷെട്ടിയും മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സുജാത ആള്‍വയുടെ മാതാവ്: സീത. മക്കള്‍: പ്രജ്ഞ, പ്രേരണ. സഹോദരങ്ങള്‍: അശോകന്‍, വിനോദ്, പ്രവീണ്‍, വിനയ, ജയലക്ഷ്മി.
Next Story

RELATED STORIES

Share it