Flash News

മുംബൈയെ വീഴ്ത്തി ജംഷഡ്പൂര്‍ നാലാം സ്ഥാനത്ത്

മുംബൈയെ വീഴ്ത്തി ജംഷഡ്പൂര്‍ നാലാം സ്ഥാനത്ത്
X

മുംബൈ: ഐഎസ്എല്ലിലെ ആവേശപോരാട്ടത്തില്‍ കരുത്തരായ മുംബൈയെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വിജയം പിടിച്ച കോപ്പലാശാന്റെ ശിഷ്യന്‍മാര്‍ 22 പോയിന്റുകളുമായി പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തും ഇടം പിടിച്ചു. ആദ്യ പകുതിയുടെ 37ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷഡ്പൂര്‍ അക്കൗണ്ട് തുറന്നു. മുംബൈ താരം സഞ്ജും പ്രധാന്റെ പിഴവിലൂടെയായിരുന്നു ജംഷഡ്പൂര്‍ ലീഡെടുത്തത്. 79ാം മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസിലൂടെ മുംബൈ സമനില ഒപ്പിച്ചെങ്കിലും 84ാം മിനിറ്റില്‍ ബികാഷ് ജെയ്‌റുവിലൂടെ ജംഷഡ്പൂര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.  17 പോയിന്റുള്ള  മുംബൈ ആറാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it