മുംബൈയില്‍ ഹേമമാലിനിക്ക് ഭൂമി നല്‍കിയത് വിവാദമാവുന്നു

മുംബൈ: ബിജെപി എംപി ഹേമമാലിനിക്ക് മുംബൈയില്‍ കണ്ണായ സ്ഥലത്ത് മഹാരാഷ്ട്ര സ ര്‍ക്കാര്‍ നാമമാത്രമായ തുകയ്ക്ക് ഭൂമി അനുവദിച്ചത് വിവാദമാവുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിസ്സാര വിലയ്ക്ക് എംപിക്ക് ഭൂമി അനുവദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് നഗരപ്രാന്തത്തിലെ ഓഷിവാരയില്‍ 2000 ചതുരശ്ര മീറ്റര്‍ ഭൂമി 70,000 രൂപയ്ക്ക് ഹേമമാലിനിയുടെ നാട്യവിഹാര്‍ കലാകേന്ദ്രക്ക് മുംബൈ സബര്‍ബന്‍ ജില്ലാ കലക്ടര്‍ അനുവദിച്ചതായ വിവരം പുറത്തുവന്നത്. വിപണി നിരക്കനുസരിച്ച് ഈ ഭൂമിക്ക് കോടിക്കണക്കിന് രൂപ വിലവരും. എന്നാല്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നാമമാത്രമായ വില നിശ്ചയിച്ച് ഭൂമി അനുവദിക്കുന്നത് ഇതാദ്യമായല്ലെന്ന് സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് മന്ത്രി പ്രകാശ് മേത്ത പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് വൈ ബി ചവാനടക്കം പലര്‍ക്കും മഹാരാഷ്ട്രയി ല്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.
യശ്വന്തറാവു ചവാന്‍, വസന്ത് ദാദാ പാട്ടീല്‍, ശങ്കര്‍ റാവു ചവാന്‍ തുടങ്ങിയവരുടെ സ്ഥാപനങ്ങള്‍ക്ക് പ്രധാനസ്ഥലങ്ങള്‍ ഒരു രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കിയിരുന്നു. ഇതാണ് മഹാരാഷ്ട്രയുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയി ല്‍ മറ്റൊരു സ്ഥലം കൈവശം വച്ചിരിക്കുമ്പോഴാണ് പൂന്തോട്ടത്തിനു വേണ്ടി കരുതി വച്ചിരുന്ന ഭൂമി ഹേമമാലിനിക്ക് നിസ്സാര വിലയ്ക്ക് നല്‍കിയത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരു സ്ഥാപനത്തിനു തന്നെ ഒന്നിലധികം സ്ഥലങ്ങള്‍ അനുവദിച്ച ചരിത്രവുമുണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Next Story

RELATED STORIES

Share it