മുംബൈയില്‍ കനത്ത മഴ: ഓഫിസ് സമയം വെട്ടിക്കുറച്ചു

മുംബൈ: മുംബൈയില്‍ ജനജീവിതം ദുസ്സഹമാക്കി തുടര്‍ച്ചയായി നാലാംദിവസവും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചിട്ടുണ്ട്. 77 വിമാനങ്ങള്‍ വൈകിയാണ് ഇറക്കിയത്. നഗരത്തിലെ ഘാട്‌കോപ്പറിലും വസായിയിലും പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ഗതാഗതം തടഞ്ഞിരിക്കുകയാണ്. അന്ധേരിയിലും റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്.
മഴ ശക്തമായതോടെ ഭൂരിഭാഗം ഓഫിസുകളും പ്രവൃത്തിസമയം കുറച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തിങ്കളാഴ്ച രാത്രി വരെ 200 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. മഴയെത്തുടര്‍ന്നുള്ള അപകടങ്ങളില്‍ സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 34 പേരാണു മരിച്ചത്.
Next Story

RELATED STORIES

Share it