Alappuzha local

മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ മതപണ്ഡിതരുടെ പിന്തുണ



ആലപ്പുഴ: മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് മതപണ്ഡിതരുടെ യോഗം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം ലജ്‌നത്തുല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആലപ്പുഴ ലജ്‌നത്ത് സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്. എഎം നസീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി വസന്തദാസ് വാക്‌സിനേഷന്‍ പരിപാടി വിശദീകരിച്ച് സംശയങ്ങള്‍ക്ക് മറുപടി നല്‍കി. മദ്‌റസകള്‍ വഴി വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനുള്ള പ്രചാരണം നല്‍കും.എഡിഎം ഐ അബ്ദുസ്സലാം, ഡപ്യൂട്ടി ഡിഎംഒ ഡോ. സിദ്ധാര്‍ത്ഥന്‍, ഡോ. മുരളീധരന്‍പിള്ള, പി ഹംസ, എഎം ഷെരീഫ്, എഎം ഷംസുദ്ദീന്‍, ബി ഹംസ, എസ്എ അബ്ദുള്‍ സലാംലബ്ബ, അബ്ദുള്‍ ഹംസഖാഫി, എഎം കാസിം, ഹബീബുല്ല, റ്റിഎച്ച് അബ്ദുല്‍ അസീസ് അല്‍ഖാസിമി, എം അബ്ദുര്‍ റഹ്മാന്‍ കുട്ടി, കെഎ അബുബക്കര്‍, എ താജുദ്ദീന്‍, എഎം സൈഫുദ്ദീന്‍, എസ് സുബൈര്‍, പിഎ ഷിഹാബുദ്ദീന്‍, കെഎ നിസാമുദ്ദീന്‍, എ സിറാജുദ്ദീന്‍ അഷ്‌റഫി, എ ഷിഹാബുദ്ദീന്‍, നിസാമുദ്ദീന്‍ മഹഌരി, ബിഎ ഗഫൂര്‍, എഎം റിയാസ്, ഫൈസല്‍, പിഎ നവാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it