മീശ നോവല്‍: ചുളുവില്‍ ഒരു പെരുമാള്‍ മുരുകന് പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമമെന്ന് സുരേന്ദ്രന്
BY sruthi srt23 July 2018 5:13 AM GMT
X
sruthi srt23 July 2018 5:13 AM GMT
കോഴിക്കോട്: സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് എസ് ഹരീഷിന്റെ പുതിയ നോവല്‍ മീശ പിന്‍വലിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്. അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്മാരും തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അടുത്ത കുറച്ചുദിവസം ഇതു തുടരാനാണ് സാധ്യത. അക്കൂട്ടത്തില്‍ ആദ്യത്തേതാണ് പ്രഭാവര്‍മ്മയുടെ വികാരപ്രകടനം. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നാണ് പുള്ളിയുടെ വീരവാദം. ആരു വിരട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്?സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനകവിയായ അദ്ദേഹത്തെ ആരെങ്കിലും വിരട്ടിയിട്ടുണ്ടെങ്കില് പോലീസിനെക്കൊണ്ടൊരു കേസ്സെടുപ്പിച്ചുകൂടെ?സംഘപരിവാര്‍ ഭീകരനെ തൂക്കി എടുത്ത് അകത്തിട്ടുകൂടെ? ചുളുവില്‍ ഒരു പെരുമാള്‍ മുരുകന് പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം. അതുവഴി രാജ്യം മുഴുവന്‍ അറിയപ്പെടാം. എഴുത്തു നിര്‍ത്തിക്കളയരുതേ എന്നു മാത്രമേ അപേക്ഷയുള്ളൂ. സാംസ്കാരിക ലോകത്തിനത് നികത്താനാവാത്ത വിടവായിരിക്കും. ഇനിയിപ്പോള്‍ എന്തെല്ലാം മലയാളി കാണേണ്ടിവരുമോ ആവോ? അരസികസിനിമാതാരം കുപ്പായം അഴിക്കുന്നു. ലിംഗിണികളുടെ വക വരയോടു വര. സാംസ്കാരിക നായകരെപ്പേടിച്ച് രണ്ടാഴ്ച കേരളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമോ ഭഗവാനേ! വെള്ളപ്പൊക്കം വന്ന് സ്വന്തം പ്രജകള്‍ നെട്ടോട്ടമോടുമ്പോള്‍ മഹാകവി സുധാകരനടക്കം അങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ നേരം കിട്ടിയില്ലെങ്കിലും മീശ പോയതിലുള്ള സങ്കടം കൊണ്ടിരിക്കാനേ വയ്യപോലും. ഒന്നു നിര്‍ത്തിക്കൂടേ നിങ്ങളുടെ ഈ മൂന്നാംകിട നാടകങ്ങള്‍.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT