Flash News

മിഷേല്‍ ഷാജിയുടെ മരണം: സിബിഐ അന്വേഷണംആവശ്യപ്പെട്ട് ഹരജി



കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മിഷേല്‍ ഷാജിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് എറണാകുളം മുളക്കുളം നോര്‍ത്ത് സ്വദേശി ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി. 2017 മാര്‍ച്ച് അഞ്ചിനാണു മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്നു മൃതദേഹം ലഭിച്ചു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണു കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
Next Story

RELATED STORIES

Share it