thrissur local

മിന്നല്‍പ്പരിശോധന: അനധികതമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ അടപ്പിച്ചു

കുന്നംകുളം: ചൂണ്ടല്‍ മേഖലയില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. അനധികതമായിപ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ അടപ്പിച്ചു. ചൂണ്ടല്‍ പഞ്ചായത്തിലെ ചൂണ്ടല്‍ മേഖലയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ലാതെയും, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഹോട്ടലുകളാണ് ആരോഗ്യ വിഭാഗം അടപ്പിച്ചത്.
ചൂണ്ടല്‍ സെന്ററിലുള്ള വൃന്ദാവന്‍, ആര്യഭവന്‍, ചിക് ചിക് ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നതിനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
Next Story

RELATED STORIES

Share it