kozhikode local

മിന്നലേറ്റ് പശുക്കള്‍ ചത്തു; വീടിന് നാശം

നാദാപുരം: മലയോര മേഖലയില്‍ ഇന്നലെ വൈകുന്നേരം മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലില്‍ കനത്ത നാശം. വിലങ്ങാടും, വളയത്തും പശുക്കള്‍ മിന്നലേറ്റ് ചത്തു. വളയം നിരവുമ്മലിലെ പൊയിലു പറമ്പത്ത് രാജന്റെ പശുവാണ് ചത്തത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.വീടിന് സമീപത്തെ പറമ്പില്‍ മേയാനായി കെട്ടിയതായിരുന്നു.
നാല്‍പതിനായിരം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വിലങ്ങാട് വായാട് ഒറ്റ പ്ലാക്കല്‍ മത്തായിയുടെ മൂന്ന് കറവ പശുക്കള്‍ മിന്നലേറ്റ് ചത്തു. തൊഴുത്തില്‍ കെട്ടിയതായിരുന്നുമലയോരത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് പെയ്തത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മിന്നലേറ്റ് ഇരിങ്ങണ്ണൂര്‍ ടൗണിനടുത്ത പുന്നോറത്ത് ദേവിയുടെ  വീട്ടിലെ അടുക്കളയിലെ പവര്‍ പോയന്റ് പ്ലഗ്ഗും ചുമരും തകര്‍ന്നു. അടുക്കളയിലെ തണയുടെ ടൈല്‍സും ദൂരേക്ക് തെറിച്ചു വീണു . വീടിന് പിന്നിലെ ചുമരില്‍ ദ്വാരം രൂപപ്പെട്ട നിലയിലാണ്. അപകട സമയത്ത് വീട്ടുകാര്‍ അടുക്കള ഭാഗത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
വളയം അച്ചം വീടിന് സമീപം ആശാരീന്റവിടെ മോഹനനന്റെ വീടിനും മിന്നലേറ്റ് നാശ നഷ്ടങ്ങള്‍ ഉണ്ടായി. വീടിന്റെ കാര്‍ പോര്‍ച്ചിന്റെ പില്ലര്‍ തകര്‍ന്നു. പറമ്പിലെ തെങ്ങിനും വാഴകൃഷിക്കും മിന്നലേറ്റ് നാശ നഷ്ടം ഉണ്ടായി.
Next Story

RELATED STORIES

Share it