മിനിമം വേതന ഉപദേശക സമിതി സബ് കമ്മിറ്റി യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ മൈനര്‍ എന്‍ജിനീയറിങ്, ഹാന്റിക്രാഫ്റ്റ് മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ് കമ്മിറ്റി യോഗം ചേരുന്നു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ മൈനര്‍ എന്‍ജിനീയറിങ് തൊഴില്‍ മേഖലകളിലുള്ളവരുടെ തെളിവെടുപ്പ് യോഗം ഈ മാസം 9ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഹാന്റിക്രാഫ്റ്റ് മേഖലയില്‍ ജോലിചെയ്യുന്ന കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം ഈ മാസം 7ന് രാവിലെ 11ന് തിരുവനന്തപുരത്തെ തൊഴില്‍ ഭവനിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലും ചേരും.
ബന്ധപ്പെട്ട മേഖലയിലുള്ള തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു സമിതി സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it