Flash News

മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം വരുന്നു



കവരത്തി: വിനോദ സഞ്ചാരവും ചൂര മല്‍സ്യ വ്യവസായവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപ് വികസന സമിതി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കും. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐഡിഎയുടെ രണ്ടാമത്തെ യോഗത്തിലാണ് സുപ്രധാന തീരുമാനം. പദ്ധതിക്കായി ദ്വീപിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയുള്ള റിപോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it