Cricket

മിച്ചല്‍ മക്ലാനഗന്‍ മുംബൈ ഇന്ത്യന്‍സില്‍ തുടരും

മിച്ചല്‍ മക്ലാനഗന്‍ മുംബൈ ഇന്ത്യന്‍സില്‍ തുടരും
X

മുംബൈ: ഐപിഎല്ലിന്റെ 11ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ലാനഗന്‍ കളിക്കും. പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയ ഓസീസ് പേസ് ബൗളര്‍ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന് പകരക്കാരനായാണ് മക്ലാനഗനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മക്ലാനഗനെ ഈ വര്‍ഷത്തെ താരലേലത്തില്‍ മുംബൈ തഴഞ്ഞിരുന്നു.1.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ബെഹ്‌റന്‍ഡോര്‍ഫിനെ സ്വന്തമാക്കിയത്.  2015 ലും 2017 ലും ഐപിഎല്‍ കിരീടം നേടിയ മുംബൈ ടീമില്‍ നിര്‍ണായക പ്രകടനം കാഴ്ച വെച്ച ഈ ന്യൂസിലന്‍ഡ് പേസര്‍ 40 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 24.61 ശരാശരിയില്‍ 54 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it