palakkad local

മാസങ്ങള്‍ കഴിഞ്ഞിട്ടും ആലത്തൂരില്‍ ഡിവൈഎസ്പിയെ നിയമിച്ചില്ല

സ്വന്തംപ്രതിനിധി

ആലത്തൂര്‍: ആലത്തൂര്‍ പോലിസ് സബ്ഡിവിഷന്‍ മാസങ്ങളായി “ഇന്‍ ചാര്‍ജ് “ഭരണത്തില്‍. ഇത് സബ് ഡിവിഷന്‍ പരിധിയിലെ പോലിസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി പരാതി ഉയര്‍ന്നു. ആലത്തൂര്‍ ഡിവൈഎസ്പിയായിരുന്ന വി എസ് മുഹമ്മദ് കാസിം ജൂലൈയില്‍ സര്‍വീസില്‍ നിന്നു വിരമിച്ചതോടെ ആ ഒഴിവില്‍ പുതുതായി എസ് ഷംസുദ്ദീനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
എന്നാല്‍ അദ്ദേഹം ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം അഡ്വ.ഉദയഭാനു പ്രതിയായ വിവാദമയ ചാലക്കുടി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി തൃശൂരിലേക്ക് മടങ്ങി. ഇതോടെ ആലത്തൂര്‍ സബ് ഡിവിഷന്‍ ഇന്‍ ചാര്‍ജ് ഭരണത്തിലായി.
ജില്ലാ ആസ്ഥാനത്തെ ഡിവൈഎസ്പി ആയിരുന്ന പാലക്കാട് ഡിവൈഎസ്പി പി ശശികുമാറിനായിരുന്നു ഇന്‍ ചാര്‍ജ്. ഇദ്ദേഹത്തിന് ശബരിമല ഡ്യൂട്ടി ഉണ്ടായിരുന്നപ്പോള്‍ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ് പി മുരളീധരനായിരുന്നു ചുമതല. സബ് ഡിവിഷനിലെ അഞ്ച് സര്‍ക്കിള്‍ പരിധിയിലും പത്ത് സ്‌റ്റേഷന്‍ പരിധിയും ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ സബ് ഡിവിഷന്‍.
ഇതിനിടെ സബ് ഡിവിഷന്‍ പരിധിയിലെ ചില പോലിസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കേസ് ഒത്തുതീര്‍പ്പു വിവാദങ്ങള്‍ ഉയരുകയും ചെയ്തു. ചില സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിവാദം ഉയര്‍ന്നിട്ടുണ്ട്.പ്രധാന സബ് ഡിവിഷന്‍ ആയതിനാല്‍ മുഴുവന്‍ സമയവും ഡിവൈഎസ്പിയുടെ സേവനം ലഭ്യമാക്കാന്‍ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it