മാവോവാദി നേതാവ് ഗജ്രാല അശോക് കീഴടങ്ങി
BY ajay G.A.G29 Dec 2015 9:53 AM GMT
X
ajay G.A.G29 Dec 2015 9:53 AM GMT
വാറങ്കല്‍ : സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവും മാവോവാദികളുടെ പശ്ചിമ മിലിട്ടറി കമാന്‍ഡ് മുന്‍ നേതാവുമായ അയത്തു എന്ന ഗജ്രാല അശോക് തെലങ്കാനയിലെ വാറങ്കല്‍ പോലീസ് മുമ്പാകെ കീഴടങ്ങി. പോലീസിനു നേരെയുള്ള മൂന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് പിന്നില്‍ ഇയാളുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയില്‍ 53 പോലീസുകാരുടെ മരണത്തിനിടയാക്കിയ ആക്രമണവും ഇതിലുള്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗമായിരിക്കേ വനിതാ സഖാക്കളിലൊരാളുമായി പ്രണയബന്ധത്തിലായതിനെത്തുടര്ന്ന് ഡിവിഷണല്‍ കമ്മിറ്റി അംഗമായി പാര്‍ട്ടി ഇയാളെ തരം താഴ്ത്തിയിരുന്നതായി പിടിഐ അടുത്തിടെ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT