Flash News

മാവോവാദി കേസ് : ജാമ്യഹരജി തള്ളി



കൊച്ചി: മാനന്തവാടി ട്രാഫിക് യൂനിറ്റിലെ പോലിസുകാരന്‍ പ്രമോദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതികളായ മാവോവാദി നേതാക്കള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളി. കേസിലെ ഏഴാം പ്രതി ശ്യാം എന്ന അനൂപ് മാത്യു ജോര്‍ജ്, എട്ടാംപ്രതി ബാബു എന്ന ഇബ്രാഹീം എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നിരോധിത രാഷ്ട്രീയ പ്പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകര്‍ 2014 ഏപ്രില്‍ 24ന് രാത്രി പ്രമോദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കകയും ചെയ്തുവെന്നാണ് കേസ്. വെള്ളമുണ്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറി.
Next Story

RELATED STORIES

Share it