മാവോവാദി ആക്രമണം; ഏഴ് ജവാന്മാര് കൊല്ലപ്പെട്ടു
BY kasim kzm28 Jun 2018 3:16 AM GMT
kasim kzm28 Jun 2018 3:16 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ ലത്തേഹാര്‍, ഗഡ്വാ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ബൂഠാപഹാട് മേഖലയില്‍ മാവോവാദി ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. അഞ്ചു ജവാന്മാര്ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ആയിരുന്നു ആക്രമണമെന്ന് 'ദ ട്രിബ്യൂണ്‍' റിപോര്‍ട്ട് ചെയ്തു. ബൂഠാപഹാട് വനമേഖലയില്‍ നിന്ന് മാവോവാദി വിരുദ്ധ ഓപറേഷനുശേഷം മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ വാഹനം കുഴിബോംബ് ആക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലു ദിവസങ്ങളിലായി സിആര്‍പിഎഫിന്റെ 112ാം ബറ്റാലിയനും ജാര്‍ഖണ്ഡ് ജാഗ്വാറിലെ 40 സംഘങ്ങളും ചേര്‍ന്ന് മാവോവാദി വിരുദ്ധ ഓപറേഷന് നടത്തിവരുകയാണ്. കുഴിബോംബ് ആക്രമണത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്ന് മാവോവാദികള്‍ ആയുധങ്ങള്‍ കവര്‍ന്നതായി റിപോര്‍ട്ടുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT