kozhikode local

മാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കൊടിതോരണങ്ങള്‍ നീക്കാന്‍ തീരുമാനം

മാവൂര്‍: സ്റ്റേഷന്‍ പരിധിയില്‍ പൊതുസ്ഥലത്ത് കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. തിങ്കളാഴ്ച മാവൂര്‍ പോലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി  മുരളീധരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. വൈദ്യൂതി പോസ്റ്റുകളില്‍ എഴുതുന്നത് നിര്‍ത്താനും  നിലവിലുള്ള എഴുത്തുകള്‍ മായ്ച്ചുകളയാന്‍ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു.  കൊടിതോരണങ്ങള്‍ ഒരാഴ്ചക്കകം അതത് രാഷ്്ട്രീയ പാര്‍ട്ടികള്‍ നീക്കും. ഒരാഴ്ചക്കകം മാറ്റിയില്ലെങ്കില്‍ കെഎസ്ഇബി അധികൃതര്‍ എടുത്തുമാറ്റും. പൊതുസ്ഥലങ്ങളില്‍  പരിപാടിയുടെ അഞ്ച് ദിവസം മുമ്പ് മാത്രമേ കൊടിതോരണങ്ങള്‍ വെക്കാവൂ. ബോര്‍ഡ് കൊടിതോരണങ്ങള്‍ എന്നിവ വെക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ നേതാക്കള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കുകയും സബ് ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it