kozhikode local

മാവൂര്‍ റോഡ് ശ്്മശാനം ചളിക്കുളം

ശ്രീകുമാര്‍ നിയതി
കോഴിക്കോട്: ദേവാലയങ്ങളുടെ വിശുദ്ധിയില്‍ പ്രാര്‍ഥനാപൂര്‍വം നടത്തേണ്ടുന്ന ചടങ്ങാണ് ശവസംസ്‌കാര ചടങ്ങുകള്‍. ഒരു മനുഷ്യജീവന്റെ ഈ ലോകത്തു നിന്നുള്ള വിടവാങ്ങല്‍ ചടങ്ങ്. മൃതദേഹങ്ങള്‍ ഏറ്റവും ശുചിയായി കുളിപ്പിച്ച് സുഗന്ധ ദ്രവ്യങ്ങള്‍ പൂശി പുതുവസ്ത്രമൊക്കെ അണിഞ്ഞ് ശ്്്മശാനത്തില്‍ സംസ്‌കാരം നടക്കും. കോഴിക്കോട് മാവൂര്‍ റോഡിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചാളത്തറ ശ്്മശാനത്തിലെ ചൂളകളിലേക്ക് കൊണ്ടു വരുന്ന ഭൗതിക ശരീരങ്ങള്‍ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിലെ ചൂളയില്‍ വെക്കേണ്ട ഗതികേടിന് സാക്ഷിയാവുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.
കോഴിക്കോട് കോര്‍പറേഷന്റെ കീഴിലുള്ള ശ്്മശാനത്തിലെ കാഴ്ചകള്‍ കണ്ടാല്‍ അറപ്പാണ് തോന്നുക. കാലുകുത്താനിടിമില്ലാത്ത വിധമാണ് ചളിയും വെള്ളവും. ചൂളകള്‍ സ്ഥാപിച്ച ഷെഡുകളില്‍ മുട്ടോളം വെള്ളം. ചുറ്റിലും ചണ്ടി കൂമ്പാരങ്ങള്‍ പരേതരോട് അന്ത്യാഭിവാദ്യമര്‍പ്പിച്ച റീത്തുകളുടെ അഴുകിയ പൂക്കളും പുല്ലും വൈക്കോലും ശ്്്മശാനം ജീവനക്കാര്‍ മുട്ടോളം വെള്ളത്തില്‍ നില്‍ക്കണം. അന്ത്യക്രിയകള്‍ നടത്തേണ്ടുന്ന ബന്ധുക്കള്‍ ചൂളയില്‍ വലം വെക്കണം. അതും ഈ ചളികുഴഞ്ഞ ഇടനാഴികളിലൂടെ. ചൂളയില്‍ മൃതദേഹങ്ങള്‍ ചുടാന്‍ ആവശ്യമായ വൈക്കോലും ചിരട്ടയും ചകിരിയും സൂക്ഷിക്കാനിടമില്ല. ഒരു താല്‍ക്കാലിക ഷെഡ് കെട്ടിയത് അനധികൃത നിര്‍മിതിയാണെന്ന ആക്ഷേപങ്ങളില്‍ പൊളിച്ചു മാറ്റി ഭരണകൂടം. മഴപെയ്തതോടെ നനഞ്ഞു കുതിര്‍ന്നിരിക്കയാണ് ഇവയൊക്കെ. കത്തിക്കുന്നതിനും കത്തിത്തീരുന്നതിനും ഏറെ സമയമെടുക്കുന്നു. സംസ്‌കാരം നടത്തുന്ന ശ്്മശാനം ജീവനക്കാര്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചാണ് തൊഴിലിടത്തില്‍ കഴിയുന്നത്.
ഇതിനിടെ നിപാ വൈറസിനെ തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹം കോര്‍പറേഷന്‍ അധികൃതര്‍ എല്ലാ സുരക്ഷാ വസ്ത്രങ്ങളുമണിഞ്ഞ് ഇവിടെ എത്തിച്ചു. സംസ്‌കരിക്കാന്‍ ജീവനക്കാരോട് മൃതദേഹം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. നിപാ ഭീതിയില്‍ കഴിയുന്ന ഇവര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ആജ്ഞ കേട്ടില്ല. ഇവരും മനുഷ്യരാണെന്ന കാര്യം ഉദ്യോഗാര്‍ഥികളും ഓര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ശ്്മശാനം ജീവനക്കാരന്റെ പേരില്‍ കേസെടുത്തു. കേസും കൂട്ടവുമാണെങ്കിലും ജീവനക്കാരെ നിശ്ശബ്്ദനായി പിന്നേയും ശവസംസ്‌കരിക്കല്‍ ക്രിയ തുടരുകയാണ്. നഗരസഭാ ബജറ്റില്‍ ജില്ലാ വര്‍ഷവും ഭീമമായ തുക നീക്കിവെക്കുന്നുണ്ട്. ഇക്കുറിയും ഒരു കോടി രൂപയുടെ മരാമത്ത് നടത്തുമെന്ന് വാഗ്്ദാനവും നടത്തിയതാണ്. ഒന്നും ഉണ്ടായില്ല. സംസ്ഥാനത്തെ മററു പല ശ്്മശാനങ്ങളും ഏറെ ശുചിത്വത്തോടെ പ്രവര്‍ത്തിക്കുമ്പോഴും കോഴിക്കോട്ടെ മാവൂര്‍ ശ്്മശാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചു പോയില്ലെ, ഇനി ഇത്രയൊക്കെ മതിയെന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറ്റി ചിന്തിക്കാന്‍ സമയം അതിക്രമിച്ചു. മരിച്ചവരോടു വേണോ ഈ ക്രൂരത.
Next Story

RELATED STORIES

Share it