Districts

മാവൂരില്‍ വിവാഹ വീട്ടില്‍ പുലി; ജനം ആശങ്കയില്‍

മാവൂരില്‍ വിവാഹ വീട്ടില്‍ പുലി; ജനം ആശങ്കയില്‍
X
കോഴിക്കോട്: വിവാഹ സത്കാരം നടക്കുന്നതിനിടെ വീടിനു സമീപം പുലിയെ കണ്ടതായി പ്രദേശവാസികള്‍. കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം. വിവാഹ സത്ക്കാരത്തിനിടെ എടുത്ത വീഡിയോയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ കുട്ടികള്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുത്തുന്നത്.




വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജനങ്ങള്‍ക്ക്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പുലിയെ വലയിലാക്കാന്‍ കൂടും സ്ഥാപിച്ചു. പുലിയെ കണ്ടെത്താന്‍ പരിശോധനയും നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it