thrissur local

മാള ടൗണിലെ തകര്‍ത്ത റോഡുകള്‍ ; വ്യാപാരികളുടെ പരാതിയില്‍ പിഡബ്ല്യൂഡി അധികൃതര്‍ പരിശോധന നടത്തി



മാള: മാള ടൗണില്‍ ജലനിധിക്കു വേണ്ടി ടൗണ്‍റോഡ് വീണ്ടും കുഴിക്കുന്നതിന് നീക്കം. ജലനിധിക്കു വേണ്ടിയാണ് തകര്‍ക്കല്‍. എന്നാല്‍ നേരത്തേ തകര്‍ത്ത റോഡ് പുനഃര്‍നിര്‍മ്മിച്ചിട്ട് റോഡ് പൊളിച്ചാല്‍ മതിയെന്ന മാള വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് പി ഡി പാപ്പച്ചന്‍, സെക്രട്ടറി ആരിഫ് കോറോത്ത് എന്നിവര്‍ നല്‍കിയ പരാതിയില്‍ പി ഡബ്ലിയു ഡി അധികൃതര്‍ പരിശോധന നടത്തി. കൊടുങ്ങല്ലൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇ ഷൈലാമോളുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ടൗണിലെത്തി പരിശോധന നടത്തിയത്. നേരത്തേ ജലനിധിക്കു വേണ്ടി തകര്‍ത്ത റോഡുകള്‍ പുനഃര്‍നിര്‍മ്മാണം നടത്താത്തതിനാല്‍ കൂടുതല്‍ തകര്‍ന്നത് വ്യാപാരികള്‍ ചൂണ്ടി കാണിച്ചു. കൊടകരകൊടുങ്ങല്ലൂര്‍ പോതുമരാമത്ത് വകുപ്പ് പാതയുടെ തകര്‍ത്ത ഭാഗം യുദ്ധകാലാടിസ്ഥാനത്തില്‍ ടാറിംഗ് നടത്തണമെന്നാവശ്യമാണ് പരിഹാരം നീളുന്നത്. ജലനിധി പദ്ധതിയില്‍ കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് റോഡ് തകര്‍ത്തത്. സംസ്ഥാന പാതയെന്ന് പറയപ്പെടുന്ന റോഡ് മാള ടൗണിലൂടെ കടന്ന് പോകുന്ന ഒരു കിലോമീറ്ററോളം ദൂരമാണ് ടാറിംഗ് തകര്‍ത്തത്. ഇവിടെ ജനത്തിരക്കേറിയ ഭാഗത്ത് റോഡ് ഇരുഭാഗങ്ങളും പൊളിച്ചിട്ടത് പഴയതുപോലെ മൂടിയില്ല. പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടിയത് കുണ്ടും കുഴിയുമായി. പൈപ്പിടല്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതായി വ്യാപാരികള്‍ പറയുന്നു. അതേസമയം ഇത്തരം തിരക്കേറിയ ഇടങ്ങളില്‍ റോഡ് തകര്‍ക്കല്‍ രാത്രി കാലങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ഇത് ലംഘിച്ച് പട്ടാപകലാണ് റോഡ് തകര്‍ത്തത്. മഴയില്‍ റോഡ് മണ്ണ് നനഞ്ഞ് ചെളിയായി മാറിയിരുന്നു. ഇത് കാല്‍നടയാത്ര പോലും അസാധ്യമാക്കുകയാണ് പലയിടത്തും പാടെ തകര്‍ന്ന റോഡ്. വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ അപകടം വരുത്തി വെക്കുന്നതായി മാറിയിരിക്കയാണ് മാള ടൗണിലെ റോഡുകള്‍. റോഡ് തകര്‍ക്കലിന് മുമ്പ് സ്വീകരിക്കേണ്ട നിയമങ്ങള്‍ പാലിച്ചിട്ടില്ലന്നും ആരോപണമുയര്‍ന്നിരുന്നു. കൊടകരകൊടുങ്ങല്ലൂര്‍ പൊതുമരാമത്ത് പാതയുടെ നിര്‍മ്മാണം ആധുനിക സാങ്കേതികവിദ്യയായ ബി എം ബി സി ടാറിംഗാണ് നടത്തിയിരുന്നത്. ജംഗ്ഷനില്‍ റോഡ് കുറുകേയും തകര്‍ത്തിട്ടുണ്ട്. ജലനിധിക്ക് വേണ്ടി എത്തിയ എബിന്‍ മാള എ ഇ ഇ സ്‌മേഷ, ജലനിധി കണ്‍വീനര്‍ ജെയിീസ് എം ഐ. ജലനിധി സീനിയര്‍ എന്‍ജീനീയര്‍ ബാലകൃഷ്ണന്‍, പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് അംഗം ടി കെ ജിനേഷ് എന്നിവര്‍ സ്ഥലത്തെത്തി. വകുപ്പ് മന്ത്രിക്ക് മുന്‍പില്‍ വിഷയമവതരിപ്പിച്ച് പ്രത്യേക അനുമതി വാങ്ങും. ഇതോടെ പ്രശ്‌ന പരിഹാരം സാധ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it