ernakulam local

മാലിപ്പുറത്തെ കണ്ടല്‍പാര്‍ക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ചു തുടങ്ങി



വൈപ്പിന്‍: ഈയിടെ മാലിപ്പുറം ചാപ്പ കടപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ച കണ്ടല്‍ വിജ്ഞാന കേന്ദ്രത്തിലേക്ക്— സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം നടന്നു.കണ്ടല്‍— സംബന്ധിച്ച് വിജ്ഞാനപ്രദമായ അറിയിപ്പുകള്‍ ഇതിനകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മല്‍സ്യപ്രജനനത്തെ ആദ്യദശയിലെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രകൃതിദത്ത നഴ്‌സറിയാണ് കണ്ടല്‍ക്കാടുകള്‍. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക്് വളരാനാ—വശ്യമായ ആല്‍ഗകളും തീറ്റകളുമെല്ലാം കണ്ടല്‍ക്കാടുകളില്‍നിന്നു ലഭിക്കും. ചെളിയില്‍ വളരുന്ന ഇത്തരം ചെടികള്‍ മനുഷ്യന് അനുഗ്രഹീതമായ ഫലങ്ങള്‍ നല്‍കുന്നു. മണ്ണിടിച്ചില്‍ തടയുന്നു. സുനാമി പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്തുന്നു.  അക്വാടൂറിസം സെന്ററിനോടു— ചേര്‍ന്നുള്ള നിലവിലുണ്ടായിരുന്ന കണ്ടല്‍ക്കാട് എല്‍എന്‍ജി പെട്രോനെറ്റിന്റെ ധനസഹായത്തോടെ സംസ്ഥാന സാമൂഹ്യവനവല്‍ക്കരണ വിഭാഗമാണ് കണ്ടല്‍ വിജ്ഞാന കേന്ദ്രമായി രൂപപ്പെടുത്തിയത്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് തൊട്ടടുത്തുള്ള അക്വാ ടൂറിസം കേന്ദ്രവും സന്ദര്‍ശിക്കാം. ഫാമിലെ തുള്ളിക്കളിക്കുന്ന പൂമീന്‍ കൂട്ടങ്ങളെ കാണാം. അവിടെ ഒരുക്കിയിട്ടുള്ള പെഡസ്റ്റല്‍ ബോട്ടുകളില്‍ തുഴയുമ്പോള്‍ മീനുകള്‍ ചാടി മറിയുന്നത് സന്ദര്‍ശകര്‍ക്ക് ആവേശം പകരുന്ന കാഴ്ചയാണ്. കൂടാതെ ചൂണ്ടയിട്ട് പീന്‍പിടിക്കാനുള്ള സൗകര്യവുമുണ്ട്. സന്ദര്‍ശകര്‍ക്കായി ഉച്ചഭക്ഷണവും മറ്റു അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫാമിലെ കാഴ്ചകള്‍ കൂടാതെ വൈകീട്ട് തൊട്ടടുത്തെ കടല്‍ത്തീരത്തെത്തി അസ്തമയവും കാണാം. മാലിപ്പുറം പാലത്തിനുരുകില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട്  സഞ്ചരിച്ചാല്‍ കണ്ടല്‍ വിജ്ഞാന കേന്ദ്രത്തിലെത്താം.
Next Story

RELATED STORIES

Share it