kozhikode local

മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി കാമറകള്‍

മുക്കം: ഒരുമാസം മുമ്പു വരെ മുക്കം അങ്ങാടിയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ലായിരുന്നു. ഇന്ന് ആ അവസ്ഥ ഒരു പരിധി വരെ മാറി. നഗരസഭയുടെ ശുചിത്വ ഭവനം സുന്ദര നഗരം പദ്ധതിയാണ് ഈ മാറ്റമുണ്ടാക്കിയത്. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലേക്കയച്ചു. വീടുകളിലെ മാലിന്യം വാര്‍ഡ് കേന്ദ്രങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് ലോറിയില്‍ കയറ്റിപ്പോവുകയായിരുന്നു ചെയ്തത്. മാലിന്യം കൊണ്ടുവന്നിടുന്നത് തടയാന്‍ 4 സിസിടിവി കാമറകളാണ് നഗരസഭാ ഓഫിസിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
ഓഫിസിന്റെ പിറക് വശത്ത് 2 എണ്ണം, വശങ്ങളില്‍ ഒന്ന്, മുന്‍വശത്ത് ഒന്ന് എന്നിങ്ങനെയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ മാലിന്യ നിക്ഷേപകരെ മാത്രമല്ല ബസ് സ്റ്റാന്റിലെ മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സാധിക്കും. ഇതിനു പുറമെ നഗരസഭാ ഓഫീസ് മുഴുവനായും ക്യാമറാ നിരീക്ഷണത്തില്‍ ആയിട്ടുണ്ട്. നേരത്തെ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്ന് നികുതി റസീറ്റ് ബുക്ക് മോഷണം പോയത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണിത്. ക്യാമറകള്‍ സ്ഥാപിച്ചതായി കാണിച്ച് വിവിധ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ മാലിന്യ നിക്ഷേപത്തിനും അറുതിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it