Alappuzha local

മാരകായുധങ്ങളുമായെത്തിയ സംഘം ഗൃഹനാഥനെയും കുടുംബത്തെയും മര്‍ദിച്ചു

അമ്പലപ്പുഴ: മാരകായുധങ്ങളുമായെത്തിയ സംഘം ഗൃഹനാഥനേയും കുടുംബത്തേയും ക്രൂരമായി മര്‍ദിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പനച്ചുവട് ജങ്ഷന് സമീപം മഹാത്മാ ഹൗസിംഗ് കോളനിയില്‍ മനോഹരന്‍ (50), ഭാര്യ രേണുക, മകന്‍ മനു, മകള്‍  അശ്വതി.അശ്വതിയുടെ ഒന്നര വയസുള്ള മകള്‍, മനോഹരന്റെ സഹോദരന്‍ സതീശന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.  ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ രണ്ടംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് വീടിന്റെ ജനല്‍ അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് മനോഹരന്‍ വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു മര്‍ദനം. മല്‍സ്യബന്ധന തൊഴിലാളിയായ മനു പണിയെടുക്കുന്ന വള്ളത്തിന്റെ എഞ്ചിനും അക്രമികള്‍ അടിച്ചു തകര്‍ത്തു. മര്‍ദനമേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സ തേടി. മുഖ്യമന്ത്രി, എം എല്‍ എ, ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it