മാനേജറുടെ കൊല; ഷാര്‍ജയില്‍ മലയാളി യുവാവിന് വധശിക്ഷ
BY Sumeera SMR29 Jan 2016 8:27 PM GMT
Sumeera SMR29 Jan 2016 8:27 PM GMT
ഷാര്‍ജ: സ്വന്തം സ്ഥാപനത്തിലെ മാനേജറെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്കു വധശിക്ഷ. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിയും അല്‍ മദീന ഗ്രൂപ്പ് മാനേജറുമായ അടിയോടത്ത് അബൂബക്കറെ (50) കൊലപ്പെടുത്തിയ കേസില്‍ ഇതേ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗം ജീവനക്കാരനും കൊളച്ചേരി പള്ളിപ്പറമ്പ് സുഹറ മന്‍സിലില്‍ അബ്ദുല്‍ ബാസിതിനാണ് (29) വധശിക്ഷ നല്കാന് ഷാര്‍ജ കോടതി വിധിച്ചത്. ഷാര്‍ജ വ്യവസായ മേഖല 10ല്‍ പ്രവര്‍ത്തിക്കുന്ന അസ്ഹര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാനേജറായ അബൂബക്കറെ ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന അബ്ദുല്‍ ബാസിത് ഒരു ലക്ഷത്തോളം ദിര്‍ഹം കവര്‍ച്ച ചെയ്യാന്‍ കൊല ചെയ്തു എന്നാണ് കേസ്. സൂപ്പര്‍ മാര്‍ക്കറ്റിനു പിറകില്‍ അബൂബക്കര്‍ താമസിക്കുന്ന മുറിയില്‍ ഒളിച്ചിരുന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
അബൂബക്കറിന്റെ സുഹൃത്തായിരുന്ന ബാസിതിന്റെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഷാര്‍ജയില്‍ ബാസിതിനെ ജോലിക്കായി കൊണ്ടുവരുന്നത്. 2013 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.
അബൂബക്കറിന്റെ സുഹൃത്തായിരുന്ന ബാസിതിന്റെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഷാര്‍ജയില്‍ ബാസിതിനെ ജോലിക്കായി കൊണ്ടുവരുന്നത്. 2013 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT