thiruvananthapuram local

മാനഭംഗക്കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍



വര്‍ക്കല: യുവതിയെ വര്‍ക്കല ബീച്ചിലെ ഹട്ടില്‍ തന്ത്രപരമായി കൂട്ടിക്കൊണ്ട് പോയി കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസിലെ ഒന്നാം പ്രതിയെ വര്‍ക്കല പോലിസ് അറസ്റ്റു ചെയ്തു. ചെമ്മരുതി വേലാന്‍കോണം ഞെക്കാട് കളിയിലില്‍ വീട്ടില്‍ കല്ലമ്പലം വിശ്വന്‍ എന്ന് വിളിക്കുന്ന റെജി (37) ആണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി അശോക് കുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ എഎസ്പി ആദിത്യയുടെ നിര്‍ദേശ പ്രകാരം വര്‍ക്കല സിഐ പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പീഡനത്തിന് ഇരയായ യുവതിയുടെ അയിരൂര്‍ വണ്ടിപ്പുരക്ക് സമീപമുള്ള വീടിന് മുന്‍വശത്തു വച്ച് കഴിഞ്ഞദിവസം രാത്രി ഒമ്പതിനാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ മെയ് 12നാണ് കേസിനാസ്പദമായ സംഭവം. കേസിലെ നാലാം പ്രതി പാലച്ചിറ സ്വദേശി ബിനോയിയെയും രണ്ടാം പ്രതി ഷിജുവിനെയും  വര്‍ക്കല പോലിസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it