Flash News

മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറല്‍ : കോമിക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്‌

മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറല്‍ : കോമിക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്‌
X


വാഷിങ്ടണ്‍: മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനെതിരേ പുറത്താക്കപ്പെട്ട എഫ്ബിഐ മേധാവി ജെയിംസ് കോമിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കാന്‍ തുടങ്ങുന്നതിനു മുമ്പ് തങ്ങളുടെ സംഭാഷണ 'ടേപ്പുകള്‍' ഒന്നുമില്ലെന്നാണ് കോമി പ്രത്യാശിക്കുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിലെ അവകാശവാദം മുഖവിലയ്‌ക്കെടുത്താല്‍ കോമിയുമായുള്ള വൈറ്റ്ഹൗസ് കൂടിക്കാഴ്ചകളുടെയും ടെലിഫോണ്‍ സംഭാഷണങ്ങളുടെയും ശബ്ദരേഖ ട്രംപിന്റെ പക്കലുണ്ടെന്നാണ് വ്യക്തമാവുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. നേരത്തേ കോമി തന്നോടുള്ള കൂറ് വെളിപ്പെടുത്തണമെന്നു ട്രംപ് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. റിപോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ ട്വീറ്റ്. ട്വീറ്റ് പുറത്തുവന്ന ശേഷം യുഎസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സംഭാഷണം ചോര്‍ത്തുന്നുണ്ടോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും ചോദ്യങ്ങളില്‍ നിന്ന് സ്‌പൈസര്‍ ഒഴിഞ്ഞുമാറി. അതേസമയം, ട്രംപ് കൂറു തെളിയിക്കണമെന്നാവശ്യപ്പെട്ട വാര്‍ത്ത വൈറ്റ്ഹൗസ് നിഷേധിച്ചു. ട്രംപ് അധികാരമേറ്റു ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയ സ്വകാര്യ വിരുന്നില്‍ കോമിയോട് കൂറ് തെളിയിക്കാന്‍ ആവശ്യപ്പെട്ടതായാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറയുന്നത്. ഹിലാരി ക്ലിന്റന്‍ ഇ-മെയില്‍ കേസ് അന്വേഷണം മോശമായി കൈകാര്യം ചെയ്തുവെന്നാ   രോപിച്ചാണ് ഏതാനും ദിവസം മുമ്പ് ട്രംപ് കോമിയെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. എന്നാല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണങ്ങളില്‍ കോമി അന്വേഷണം ശക്തമാക്കിയതാണ് പുറത്താക്കലിലേക്ക് നയിച്ചത്. ട്രംപിന്റെ പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കോമി ആവശ്യപ്പെട്ടതായി സെനറ്റ് അംഗങ്ങള്‍  അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it