thiruvananthapuram local

മാതൃഭൂമിയുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ചു

കാട്ടാക്കട: മാതൃഭൂമിയുടെ പ്രവാചകനിന്ദയില്‍ ജമാഅത്ത് നെടുമങ്ങാട് താലൂക്ക് കൗണ്‍ സില്‍ പ്രതിഷേധിച്ചു. പത്രധര്‍മം മറന്ന് ഒരു സമുദായത്തിനു നേരെ കടന്നാക്രമിക്കുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത്. ലോക മുസ്‌ലിംകളുടെ ആത്മാവില്‍ കുടികൊള്ളുന്ന പ്രവാചകനെ നിന്ദിച്ചു ഫേസ്ബുക്ക് പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്നും എല്ലാ മുസ്‌ലിംകളും മാതൃഭൂമി പത്രം ബഹിഷ്‌കരിക്കണമെന്നും മഹല്ല് ജമാഅത്ത് കമ്മിറ്റികളും പ്രതിഷേധം അറിയിക്കാനും ജമാഅത്ത് താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് പൂവച്ചല്‍ ബഷീര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it